എട മോനേ…;പന്ത് പറന്ന് പിടിച്ച് ജഡേജ; അമ്പരന്ന് ആരാധകര്‍

ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ ഏറ്റവും ഗംഭീര പ്രകടനം നടത്തുന്ന താരമാണ് രവീന്ദ്ര ജഡേജ. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടത്തില്‍ താരം ഒറ്റക്കൈ കൊണ്ട് എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. ഈ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ലഖ്നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ പുറത്താക്കാന്‍ ഇടത്തേക്ക് ഡൈവ് ചെയ്ത് അതിവേഗം ഒറ്റ കൈയില്‍ പന്ത് ഒതുക്കിയ ജഡേജയുടെ ക്യാച്ചാണ് വൈറലായത്. അതിവേഗത്തിലുള്ള താരത്തിന്റെ പ്രതികരണമാണ് ഈ ക്യാച്ചിനെ സവിശേഷമാക്കുന്നത്.

Also Read: ‘ഓസ്കാർ നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാന്റേതല്ല’, അത് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; ഞെട്ടിക്കുന്ന ആരോപണവുമായി രാം ഗോപാൽ വർമ

ക്യാച്ച് കണ്ട് ആരാധകര്‍ക്കൊപ്പം ടീം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പോലും വിശ്വസിക്കാനാകാതെ അമ്പരന്ന് നിന്നു. ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളുടെ പട്ടികയില്‍ ഉറപ്പായും ഈ പ്രകടനം ഇടംപിടിക്കുമെന്നു കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ എക്സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News