തെരഞ്ഞെടുപ്പ് ചൂടിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരൽ; ശ്രദ്ധേയമായി റാവിസ് കടവ് ഇഫ്താർ വിരുന്ന്

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരലിന് വേദിയായി ഇഫ്താർ വിരുന്ന്. കോഴിക്കോട് റാവിസ് കടവിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖരും സാധാരണക്കാരും പങ്കെടുത്തു. മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി മോഹനൻ മാസ്റ്റർ, ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.രനീഷ് തുടങ്ങി മുന്നൂറിലധികം പേർ പങ്കെടുത്തു.

Also Read: കേരളത്തിന്റെ റിയൽ സ്റ്റോറി..! മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഒരു ഇഫ്‌താർ വിരുന്ന്

ജാതിക്കും മതത്തിനും അതീതമായി സൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും സംഗമമാണ് ഇഫ്താർ വിരുന്നുകളെന്നും ഇത്തരം കൂട്ടായ്മകളിലൂടെ നമുക്ക് വിദ്വേഷത്തെ മറികടക്കാനാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Also Read: ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News