രവിഷ് കുമാറിന്റെ യൂടൂബ് സബ്‌സ്‌ക്രൈബേഴ്‌സ് 89 ലക്ഷം! വമ്പന്മാരെ പിന്നിലാക്കി

എന്‍ഡിടിവി വിട്ട പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവിഷ് കുമാറിന്റെ യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 8.93 മില്യണായി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയും പിന്തളളിയാണ് രവിഷിന്റെ ചാനലിന്റെ കുതിപ്പ്. ചാനലിന്റെ എന്‍ഗേജ്‌മെന്റില്‍ എന്‍ഡിടിവിയുടെ 1.6 കോടിയെക്കാള്‍ പകുതിയില്‍ കൂടുതലായിട്ടുണ്ട്. നല്ലൊരു മാധ്യമപ്രവര്‍ത്തകന് ഒരു ചാനലിന്റെ ആവശ്യം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് രവിഷിന്റെ ചാനലിന്റെ കുതിപ്പ്.

ALSO READ: എന്നെ ഉപദ്രവിച്ചയാള്‍ക്ക് പെണ്‍കുട്ടി ജനിച്ച അന്ന് അയാളെനിക്ക് മെസേജ് അയച്ചു, സോറി.. ദുരനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

ആര്‍പിആര്‍എച്ചിന്റെ എന്‍ഡിടിവിയിലുളള 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിലെ മാറ്റങ്ങള്‍. രാജ്യത്തെ തന്നെ ഏറ്റവും മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് രവിഷ് കുമാര്‍. സംഘപരിവാര്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളില്‍ പിടിമുറുക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ വേറിട്ട് നിന്ന ചാനലും മാധ്യമപ്രവര്‍ത്തകനുമായാണ് എന്‍ഡിടിവിയേയും രവിഷ് കുമാറിനേയും വിലയിരുത്തുന്നത്.

ALSO READ:  കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ പത്മജ ഉദ്ഘാടനം ചെയ്തു; പ്രതിഷേധിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News