ഉച്ചക്ക് നല്ലൊരു തോരനായാലോ?

ഉച്ചക്ക് വിശന്നിരിക്കുമ്പോൾ കറിക്കൊപ്പം പച്ചക്കായ തോരൻ കൂടെ ഉണ്ടേൽ ഊണ് ഉഷാറാവും. പച്ചക്കായ തോരൻ അഥവാ ഉപ്പേരി വളരെ പീറ്ററന്ന് തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്.

ചേരുവകൾ
4 ഇടത്തരം പച്ചക്കായ അഥവാ വാഴയ്ക്ക തൊലി കളഞ്ഞ് അരിഞ്ഞത്
1 ടീസ്പൂൺ വെളിച്ചെണ്ണ
1/2 ടീസ്പൂൺ കടുക്
2 ഉണങ്ങിയ ചുവന്ന മുളക്
1 തണ്ട് കറിവേപ്പില
1/4 കപ്പ് തേങ്ങ
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
1/4 ടീസ്പൂൺ ചുവന്ന മുളക് പൊടി
1 പച്ചമുളക് കീറിയത്
1/2 ടീസ്പൂൺ കുരുമുളക് പൊടി
ഉപ്പ് പാകത്തിന്
1/2 കപ്പ് വെള്ളം

ALSO READ: രുചിയിലും ഗുണത്തിലും മാമ്പഴം കേമൻ തന്നെ…

ഉണ്ടാക്കുന്ന വിധം:
പച്ചക്കായ ഉപ്പുവെള്ളത്തിൽ കുറച്ചുനേരം കുതിർക്കുക. ശേഷം വെള്ളം ഊറ്റി മാറ്റി വയ്ക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക, ചൂടായ എണ്ണയിൽ കടുക് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ഒരു മിനിറ്റ് വറുക്കുക.
ഇനി ബാക്കിയുള്ള ചേരുവകൾക്കൊപ്പം അരിഞ്ഞു വെച്ച പച്ചക്കായ ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് വെള്ളം ചേർത്ത് ഉയർന്ന തീയിൽ തിളപ്പിക്കുക.
പച്ചക്കായ പാകമാകുന്നത് വരെ തീ കുറയ്‌ക്കുക. ശേഷം ചീനച്ചട്ടി അടച്ച് മൂടിയിട്ട് വേവിക്കുക. ചട്ടിയിൽ ഒട്ടിപ്പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടയ്ക്ക് ഇളക്കി കൊണ്ടിരിക്കുക.
ചോറിന്റെ കൂടെ നല്ലൊരു കറിയും ഈ സ്വാദിഷ്ടമായ ഉപ്പേരിയും കൂടെ ആവുമ്പോൾ ആഹാ ഊണ് സൂപ്പർ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News