ബജാജ് ഫിനാൻസിന്റെ പണമിടപാടുകളിൽ വിലക്കുമായി ആർബിഐ. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെയാണ് വായ്പ നൽകുന്നതിൽ നിന്ന് വിലക്കിയത്. ആർബിഐയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാലാണ് പുതിയ വായ്പകളുടെ അനുമതിയും വിതരണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിറ്റൽ വായ്പകളുമായി ബന്ധപ്പെട്ട ചാർജുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്തത് ഉൾപ്പടെ അന്യായമായ ഡിജിറ്റൽ വായ്പാ രീതികളെക്കുറിച്ചുള്ള പരാതികളെ തുടർന്നാണ് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. സെൻട്രൽ ബാങ്കിന്റെ ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കടം കൊടുക്കുന്നയാൾ വായ്പയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ചാർജുകളെയും കുറിച്ച് മുൻകൂറായി കടം വാങ്ങുന്നവരെ അറിയിക്കണം, കൂടാതെ ഇഎംഐ മുടങ്ങുമ്പോൾ വീണ്ടെടുക്കൽ രീതികൾ വിശദീകരിക്കാനും നിർദേശമുണ്ട്. ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയ്ക്കായി ഈ കാര്യങ്ങൾ ബജാജ് ഫിനാൻസ് നൽകിയിട്ടില്ല.
ALSO READ: ഇന്റർനെറ്റ് ലോകത്ത് ചൈനീസ് വിപ്ലവം ! വേഗതയേറിയ ഇന്റർനെറ്റുമായി ലോകത്തെ അമ്പരപ്പിച്ച് ചൈന
വിലക്കിനെ തുടർന്ന് പുതിയ വായ്പ വിതരണം നിർത്തിയതായി ബജാജ് ഫിനാൻസ് അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here