33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; ആര്‍ബിഐ നിലവറകളിലേക്ക് എത്തിയത് കോടികളുടെ സ്വര്‍ണം

1991ന് ശേഷം യുകെയില്‍ സൂക്ഷിച്ചിരുന്ന നൂറു ടണ്‍ സ്വര്‍ണം അതായത് ഒരു ലക്ഷം കിലേഗ്രാം സ്വര്‍ണം ആര്‍ബിഐ ഇന്ത്യയിലെത്തിച്ചു. മുംബൈയിലെ മിന്റ് റോഡ്. നാഗ്പൂര്‍ എന്നിവടങ്ങളിലുള്ള നിലവറകളിലേക്കാണ് 33 വര്‍ഷത്തിന് ശേഷം സ്വര്‍ണം എത്തിച്ചത്. ഇനിയും ഇത്തരത്തില്‍ സ്വര്‍ണം വീണ്ടും ഇന്ത്യയിലെത്തിക്കുമെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ ഇതിനായുള്ള നടപടികള്‍ ആര്‍ബിഐ സ്വീകരിച്ചിരുന്നു. ശക്തമായ സുരക്ഷക്രമീകരണങ്ങളോടെ പ്ര്‌ത്യേക വിമാനത്തിലായാണ് സ്വര്‍ണം നാട്ടിലെത്തിച്ചത്.

ALSO READ: നിയമസഭ തിരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച

കുറച്ച് വര്‍ഷങ്ങളായി വലിയ തോതില്‍ ആര്‍ബിഐ സ്വര്‍ണം വാങ്ങുന്നുണ്ട്. ഇത് സൂക്ഷിക്കുന്നിടത്തെ കുറിച്ച് ആര്‍ബിഐ അവലോകനം നടത്തിവരികയായിരുന്നു. ഇപ്പോള്‍ വിദേശത്ത് സ്റ്റോക്ക് അളവ് കൂടിയ സാഹചര്യത്തിലാണ് സ്വര്‍ണം ഇന്ത്യയിലെത്തിച്ചതെന്നാണ് ആര്‍ബിഐ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റ് പല രാജ്യങ്ങളെ പോലെ ഇന്ത്യയും ബാങ്ക് ഒഫ് ഇംഗ്ലണ്ടിലാണ് സ്വര്‍ണം കാലാകാലങ്ങളായി സംഭരിച്ച് വരുന്നത്. ഇതിന്റെ സ്റ്റോക്ക് വര്‍ധിച്ചു.
15 വര്‍ഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആര്‍ബിഐ 200 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു. ഇതിന് പുറമെ സമീപകാലത്തും ആര്‍ ബി ഐ വലിയ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. പുതിയ നീക്കത്തോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന തുക സ്റ്റോറേജ് ചിലവില്‍ കുറയും.

ALSO READ: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

രാജ്യത്തേക്ക് തിരികെയെത്തിച്ച ഈ സ്വര്‍ണത്തിന് കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയില്‍ ചുമത്തുന്ന സംയോജിത ജിഎസ്ടിയില്‍ ഇളവ് നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News