ബാങ്കിലെക്ക് എത്തുന്ന ഗാര്‍ഹിക നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ബാങ്കിലെ ഗാര്‍ഹിക നിക്ഷേപത്തില്‍ കുറവുണ്ടായതില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ആര്‍ബിഐ.
ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു
കുറച്ചുകാലമായി ബാങ്കുകളുടെ ശ്രദ്ധ നിക്ഷേപം ആകര്‍ഷിക്കുന്നതിനേക്കാള്‍ കൂടുതൽ ശ്രദ്ധ വായ്പാ തോത് കൂട്ടുന്നതിലാണ് എന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ വേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യാനുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗതമായി നിക്ഷേപത്തിന് ബാങ്കുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങൾ മൂലധന വിപണിയിലേക്കും മറ്റ് ഇടനിലക്കാരിലേക്കും തിരിയുകയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് സ്‌കീമുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയിലേക്ക് കുടുംബങ്ങള്‍ സമ്പാദ്യം നിക്ഷേപിക്കുന്നതായും ബാങ്ക് ഗവർണർ പറഞ്ഞു.
ALSO READ: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here