ഈ വ്യാജന്മാരുടെ ഒരു കാര്യം; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു, ജാഗ്രത പാലിക്കണമെന്ന് നിർദേശം

deep-fake-video-rbi

യഥാർഥമെന്ന് തോന്നിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ തിരിച്ചറിയുക ഏറെ പ്രയാസമാണ്. ആരായാലും വിശ്വസിച്ചുപോകും. ഇപ്പോൾ, റിസർവ് ബേങ്ക് ഗവർണറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇത്തരം വീഡിയോകളാണ് പ്രചരിക്കുന്നത്. സാമ്പത്തിക ഉപദേശം, നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് ഇത്തരം വീഡിയോകളുടെ കണ്ടൻ്റ്.

ഇത്തരം നിക്ഷേപ പദ്ധതികള്‍ക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്ന് തെറ്റായി പ്രമോട്ട് ചെയ്യുന്നതാണ് വീഡിയോകൾ. ഈ വീഡിയോകള്‍ വ്യാജമാണെന്നും അവ വിശ്വസിക്കരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി പത്രക്കുറിപ്പില്‍ ആര്‍ബിഐ വ്യക്തമാക്കി. സാമ്പത്തിക നിക്ഷേപ ഉപദേശം നല്‍കുന്നില്ലെന്നും ഏതെങ്കിലും പ്രത്യേക നിക്ഷേപ പദ്ധതികളെ പിന്തുണയ്ക്കുന്നില്ലെന്നും ആര്‍ബിഐ ആവര്‍ത്തിച്ചു.

Read Also: ആധാർ കാർഡ് ദുരുപയോ​ഗം ചെയ്യപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ?; സ്വയം പരിശോധിക്കാം

എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങളോ ഓഡിയോയോ വീഡിയോകളോ ആണ് ഡീപ്ഫേക്ക്. ആരെങ്കിലും യഥാര്‍ത്ഥത്തില്‍ പറയാത്തതോ ചെയ്യാത്തതോ ആയ എന്തെങ്കിലും കാര്യം പറയുന്നതോ ചെയ്യുന്നതോ പോലെ ദൃശ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും ഈ പദ്ധതികളുമായി യാതൊരു ബന്ധവുമില്ലെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഈ വഞ്ചനാപരമായ വീഡിയോകളില്‍ വീഴരുതെന്നും ആർബിഐ ഊന്നിപ്പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News