പേ ടിഎമ്മിന് തട്ടുകൊടുത്ത് റിസര്‍വ് ബാങ്ക്; പറ്റിയ വീഴ്ച്ചകൾക്ക് ഉത്തരമില്ല; ബാങ്കിന് 5.39 കോടി രൂപയുടെ പിഴ

പേ ടിഎം പേയ്മെന്‍റ് ബാങ്കിന് 5.39 കോടി രൂപയുടെ പിഴയേര്‍പ്പെടുത്തി റിസര്‍വ് ബാങ്ക്. കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിഴ ഏർപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേ ടിഎമ്മിന് വീഴ്ച സംഭവിച്ചതാണ് റിസർവ് ബാങ്ക് ഈ നടപടിയെടുത്തത്. ബാങ്കിംഗ് റെഗുലേഷന്‍ നിയമ പ്രകാരമാണ് നടപടി.

also read: ‘രാജ്യത്തിൻറെ പോക്ക് ഫാസിസത്തിലേക്ക്; കലാപങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യമാണ് ഇന്ത്യയിലുള്ളത്’: എം വി ഗോവിന്ദൻ

ഉപയോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിലുള്ള വീഴ്ച, സൈബര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വന്ന വീഴ്ച എന്നിവയാണ് ശിക്ഷാ നടപടിക്ക് കാരണമായത്. സമഗ്രമായ ഓഡിറ്റാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ ഏജന്‍സി പേ ടിഎം ബാങ്കില്‍ നടത്തിയത്. കെവൈസിയുമായി ബന്ധപ്പെട്ട പ്രത്യേക ഓഡിറ്റ് പേ ടിഎം പേയ്മെന്‍റ് ബാങ്കില്‍ നടത്തിയെന്നും അതില്‍ കണ്ടെത്തിയ വീഴ്ചകളെ തുടര്‍ന്നാണ് പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. കൂടാതെ സാധാരണമായ സൈബര്‍ സുരക്ഷാ വീഴ്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ബാങ്കിന് വീഴ്ച സംഭവിച്ചു.

also read: അനുവാദമില്ലാതെ ആരാധകൻ ദേഹത്ത് സ്പർശിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് അനന്യ; വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയ

കൂടാതെ രാജ്യത്തിന് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്നുള്ള കണക്ഷനുകള്‍ തടയുന്നതില്‍ പേ ടിഎം പേയ്മെന്‍റ് ബാങ്ക് പരാജയപ്പെട്ടെന്നും ഓഡിറ്റില്‍ കണ്ടെത്തി. കസ്റ്റമര്‍ ഐഡന്‍റിഫിക്കേഷന്‍ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകള്‍ പേ ടിഎമ്മിന് ഉണ്ടായത്. എസ്എംഎസ് ഡെലിവറി റെസീപ്റ്റ് പരിശോധനയിലും വേണ്ടത്ര നിബന്ധനകള്‍ പാലിച്ചില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വീഴ്ചകളെ സാധൂകരിക്കുന്ന തരത്തിലുള്ള വിശദീകരണമാണ് പേ ടിഎം പേയ്മെന്‍റ് ബാങ്ക് നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് ബാങ്കിന് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News