ഇനി സിഡിഎമ്മില്‍ പണം നിക്ഷേപിക്കുന്നത് ഒരു ആനക്കാര്യമല്ല; കാര്‍ഡ് ആവശ്യമില്ലാത്ത ഫീച്ചറുമായി റിസര്‍വ് ബാങ്ക്

CDM UPI

പലര്‍ക്കും ഇപ്പോഴും പേടിയുള്ള കാര്യമാണ് സിഡിഎം വഴി പണം നിക്ഷേപിക്കുന്നത്. കൃത്യമായി പണം അക്കൗണ്ടിലേക്ക് എത്തുമോ അതോ പണം നഷ്ടമാകുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ സിഡിഎം വഴി പണം നിക്ഷേപിക്കുമ്പോള്‍ നമുക്ക് ഉണ്ടാകാറുണ്ട്.

യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എടിഎം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സിഡിഎം) ഇനി പണം നിക്ഷേപിക്കാനായി യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യുപിഐ-ഐസിഡി) ഫീച്ചര്‍ പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍.

യുപിഐ-ഐസിഡിയുടെ സഹായത്തോടെ കാര്‍ഡ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് സിഡിഎം വഴി പണം നിക്ഷേപിക്കാം. മുംബൈയില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ വെച്ചാണ് പ്രഖ്യാപനം.

Also Read : തൊഴില്‍ അവസരവുമായി ഇന്ത്യന്‍ ബാങ്ക്; പ്രാദേശിക ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കോ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ ഈ രീതിയില്‍ പണം നിക്ഷേപിക്കാം. 2023 ല്‍ തന്നെ കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കറിന്റെ വാക്കുകള്‍:

ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച യുപിഐ അക്കൗണ്ട്, വിപിഎ ഐഡി, അക്കൗണ്ടുകളുടെ ഐഎഫ്എസ് കോഡ് എന്നിവ ഉപയോഗിച്ചാണ് യുപിഐ ഐസിഡി പ്രവര്‍ത്തിക്കുന്നത്.

അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷ നല്‍കല്‍, എഫ്ഡി ആരംഭിക്കല്‍, സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ക്ക് അപേക്ഷിക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ എടിഎമ്മുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിന് പുറമെ, എടിഎമ്മുകള്‍ ഒരു ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News