അടിസ്ഥാന വായ്പാപലിശകള്‍ വീണ്ടും കൂട്ടാനൊരുങ്ങി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടാനാണ് സാധ്യത. നിലവില്‍ റിപ്പോ നിരക്കുകള്‍ ആറര ശതമാനമാണ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈമാസ ധനനയ പ്രഖ്യാപനം ഇന്ന് നടക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ തവണയും റിപ്പോ നിരക്ക് കൂട്ടിയിരുന്നു. കൊവിഡിന് ശേഷം പലിശാ നിരക്ക് കൂട്ടിയത് രണ്ടര ശതമാനമാണ്. റിപ്പോ നിരക്ക് വീണ്ടും ഉയര്‍ന്നാല്‍ വായ്പാപലിശയും വിലക്കയറ്റവും കടുക്കും
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, ആര്‍ബിഐ തുടര്‍ച്ചയായി ആറ് തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ആഗോള തലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് അനുസൃതമായി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആര്‍ബിഐ ഉയര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here