എന്തൊക്കെ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാം? ലോക്കർ കരാർ പുതുക്കി ആർബിഐ

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉചിതമായ മാർഗം ബാങ്ക് ലോക്കർ ആണ്. വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി വയ്ക്കാൻ ബാങ്ക് ലോക്കറുകൾ മികച്ചതാണ്. എന്നാലിപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളാണ് ലോക്കർ ഉടമകൾക്ക് നൽകിയിരിക്കുന്നത്. പുതുക്കിയ കരാറുകൾ നടപ്പിലാക്കുന്നതിന് 2023 ഡിസംബർ 31 വരെ ആർബിഐ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

also read: അര്‍ധനഗ്നനായി മസാജിങ്ങിനിടെ മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുത്ത് എയര്‍ഏഷ്യ സിഇഒ; സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം

ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, നശിക്കുന്ന വസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, നിയമവിരുദ്ധ വസ്തുക്കൾ, അല്ലെങ്കിൽ ബാങ്കിനോ അതിന്റെ ഉപഭോക്താക്കൾക്കോ ​​അപകടമോ ശല്യമോ ഉണ്ടാക്കുന്ന ഏതെങ്കിലും വസ്തുക്കൾ എന്നിവ പിഎൻബിയുടെ പുതുക്കിയ ലോക്കർ കരാർ പ്രകാരം സൂക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

also read: പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുളയില്‍ കണ്ടെത്തി; അഴുകിയ ശരീരം ലഭിച്ചത് പമ്പാ നദിയില്‍ നിന്ന്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ പുതുക്കിയ ലോക്കർ കരാറുകളിൽ പറഞ്ഞിരിക്കുന്നതുപോലെ ബാങ്ക് ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കുന്നത് ഇനി മുതൽ അനുവദനീയമല്ല. ബാങ്ക് ലോക്കറുകൾ ആഭരണങ്ങളും രേഖകളും പോലെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പോലെയുള്ള ആവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്. വ്യക്തികൾ മാത്രമല്ല, കമ്പനികൾ, അസോസിയേഷനുകൾ, ക്ലബ്ബുകൾ തുടങ്ങിയവയും ബാങ്ക് ലോക്കർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News