ഇന്ത്യയിലുള്ള ആർബിഐയുടെ കരുതൽ സ്വർണശേഖരം വർധിപ്പിച്ചു. വിദേശത്തുള്ള സ്വർണശേഖരമാണ് ആർബിഐ നാട്ടിലെത്തിച്ചത്. ആഗോള സാമ്പത്തിക , രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ആർബിഐ ഈ നടപടികൾ സ്വീകരിച്ചത്. ആർബിഐയുടെ കൈയിലുള്ള സ്വർണശേഖരത്തിന്റെ പകുതി ഇന്ത്യയിലും പകുതി വിദേശത്തുമായായിരുന്നു സൂക്ഷിച്ചിരുന്നത്.
യു കെയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണശേഖരത്തിന്‍റെ ഒരു ഭാഗമാണ് ഇപ്പോൾ ആർബിഐ ഇന്ത്യയിലെത്തിച്ചത്. ഈ വര്‍ഷം മാര്‍ച്ച് വരെ 413.79 മെട്രിക് ടണ്‍ സ്വര്‍ണമാണ് വിദേശത്ത് സൂക്ഷിച്ചിരുന്നത്. ഇതോടെ രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ്ണത്തിന്‍റെ വിഹിതം 2024 മാര്‍ച്ച് അവസാനത്തോടെ 8.15% ല്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 9.32% ആയി ഉയര്‍ന്നു.
Also Read: പമ്പ് ഡീലര്‍മാര്‍ക്ക് കമ്മീഷന്‍ തുക വര്‍ധിപ്പിച്ചു; സംസ്ഥാനത്തെ പെട്രോള്‍- ഡീസല്‍ വിലയിലും മാറ്റം
1990-91 ലെ ഇന്ത്യയിലെ വിദേശനാണ്യ പ്രതിസന്ധി സമയത്ത് 405 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കുന്നതിനായി ഇന്ത്യ സ്വര്‍ണ്ണ ശേഖരത്തിന്‍റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും സ്വര്‍ണം യുകെയില്‍ സൂക്ഷിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
102 മെട്രിക് ടണ്‍ സ്വര്‍ണമാണ് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചത്. ഇത് വിവിധ സംഭരണകേന്ദ്രങ്ങളിലേക്ക് മാറ്റി. മുംബൈയിലും നാഗ്പൂരിലുള്ള കേന്ദ്രങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം സൂക്ഷിക്കുന്നത്. നേരത്തെയും യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.
Also Read: സമാനതകളില്ലാത്ത ഷോപ്പിങ്ങ് അനുഭവം ഒരുക്കാൻ ലുലു റീട്ടെയിലും മോഡോൺ ഹോൾഡിങും കൈകോർക്കുന്നു
റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷമാണ് റിസര്‍വ് ബാങ്ക് 2022 മാര്‍ച്ച് മുതല്‍ വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടങ്ങിയത്. റഷ്യന്‍ വിദേശ കറന്‍സി ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്.
വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കാൻ ആരംഭിച്ചത്. 854.73 മെട്രിക് ടൺ സ്വർണമാണ് ആര്‍ബിഐയുടെ പക്കലുള്ളത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here