പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ

പേടിഎമ്മിനുമേൽ നിയന്ത്രണം കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലും നിയന്ത്രണങ്ങള്‍. പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തലാക്കിയിരിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും നിര്‍ദേശം നല്‍കി ആര്‍ബിഐ.

Also Read: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റില്‍; അറസ്റ്റ് ഗവര്‍ണര്‍ രാജി അംഗീകരിച്ചതിന് പിന്നാലെ

ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ കഴിയും. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്, കറന്റ് അക്കൗണ്ട്‌സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല.

Also Read: ഇന്ത്യന്‍ ഭൂപടം വികലമാക്കിയതിനെതിരെ പ്രതിഷേധം; സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച വിദ്യാര്‍ഥിയെ എന്‍ഐടി സസ്പെന്‍ഡ് ചെയ്തു

ഫെബ്രുവരി 29-ാം തീയ്യതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണം. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News