2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 30 വരെയാണ് നോട്ടുകള്‍ ഉപയോഗിക്കാൻ കഴിയുക. നിലവിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ. 2000 രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതായും റിപ്പോര്‍ട്ട്
നിലവിലുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മെയ് 23 മുതല്‍ സാഹചര്യമൊരുക്കുമെന്നും ആര്‍ബിഐ അറിയിച്ചു. രാജ്യത്തെ 19 ആര്‍ബിഐ ശാഖകളിലൂടെ നോട്ടുകള്‍ മാറാം. ഒറ്റത്തവണ 20,000 രൂപ വരെ മാറ്റിയെടുക്കാം. ബാങ്കുളിലും ചില്ലറാക്കാന്‍ കഴിയും.
2000 രൂപ നോട്ട് ഇനി മുതല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here