വായ്പകള്‍ എഴുതി തള്ളും, നിക്ഷേകര്‍ക്ക് ആശങ്ക: മുന്നറിയിപ്പ് നല്‍കി ആര്‍ബിഐ

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിക്കുന്നത് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും തലവേദന സൃഷ്ടിക്കുകയാണ്. ഇതോടെ സാധാരണക്കാര്‍ക്കും നിക്ഷേപകള്‍ക്കും മുന്നറിയിപ്പുമായി എത്തിയിക്കുകയാണ് ആര്‍ബിഐ. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ ന്ിന്ന് എടുത്തിട്ടുള്ള വായ്പകള്‍ എഴുതിതള്ളുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നാണ് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. ലോണെടുത്തവരെ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പ്രതികരിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങള്‍ ബാധിക്കുന്നത് ബാധ്യതകള്‍ തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമമാണെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

ALSO READ:  ജിഎസ്ടി രണ്ടാം ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

സമൂഹമാധ്യമങ്ങള്‍ക്ക് പുറമേ അച്ചടിമാധ്യമങ്ങളിലും ഇത്തരം പ്രചരണങ്ങള്‍ തട്ടിപ്പുകാര്‍ നടത്തുന്നുണ്ട്. ലോണ്‍ എഴുതിത്തള്ളാനും അതിന് ശേഷം ലോണുകള്‍ എഴുതിത്തള്ളിയെന്ന് അവകാശപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഇത്തരം ഏജന്‍സികള്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം വാങ്ങുന്നുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും യാതൊരു അധികാരവുമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: വിവേകമുള്ള സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എം രാജീവ്കുമാര്‍

ധനകാര്യ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നിക്ഷേപകരുടെ താല്‍പര്യങ്ങളാണ് ഹനിക്കപ്പെടുന്നത്. ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഇടയാക്കും. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇതുപോലുള്ള പരസ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News