ജൂണില്‍ ബാങ്കുകള്‍ ഈ ദിവസങ്ങളില്‍ തുറക്കില്ല, ആര്‍ബിഐ ഹോളിഡേ കലണ്ടര്‍ ഇങ്ങനെ

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഹോളിഡേ കലണ്ടര്‍ പ്രകാരം ജൂണില്‍ രാജ്യത്ത് 12 ദിവസത്തോളം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക ദേശീയ അവധികള്‍ അടക്കമാണ് ഈ അവധി. രണ്ട്, നാല് ശനികളും ഞായറാഴ്ചകളും ഇതില്‍ ഉള്‍പ്പെടും. അതേസമയം സംസ്ഥാന അടിസ്ഥാനത്തില്‍ ഈ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും. കേരളത്തില്‍ എട്ടു ദിവസമാണ് ബാങ്ക് അവധി. അതേസമയം അവധി ദിനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് യാതൊരു തടസവും ഉണ്ടാകില്ല.

ALSO READ: ലോകകപ്പ് ആവേശം ആരംഭിച്ചു; സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ്

അവധി ദിവസത്തിന്റെ പട്ടിക ഇങ്ങനെ

ജൂണ്‍ 1- ലോക്സഭ തെരഞ്ഞെടുപ്പ് ( സിംലയില്‍ മാത്രം അവധി)

ജൂണ്‍ 2, 9, 16, 23, 30- ഞായറാഴ്ച

ജൂണ്‍ 8- രണ്ടാമത്തെ ശനിയാഴ്ച, ജൂണ്‍ 22 – നാലാമത്തെ ശനിയാഴ്ച

ജൂണ്‍ 10- ഗുരു അര്‍ജുന്‍ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബില്‍ അവധി)

ജൂണ്‍ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി

ജൂണ്‍ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)

ജൂണ്‍ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News