പൊട്ടിക്കരഞ്ഞ് ആരാധിക, ബാംഗ്ലൂരിന്റെ അപ്രതീക്ഷിത തോല്‍വി സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ച; വിഡിയോ

ക‍ഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ബാംഗ്ലൂർ ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബാഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധിക പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍  മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ ടീമിന്റെ പ്രകനത്തെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. മുൻക്യാപ്ടൻ വിരാട് കോഹ്ലിയുടെ ഭാര്യയും  ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ നിരാശയായ നില്‍ക്കുന്ന ദൃശ്യവും ശ്രദ്ധേയമായി.

.https://twitter.com/papa_b0lte_/status/1645497858836271105?s=20

അവസാന പന്തില്‍ ലക്നൗവിന്  വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ  റൺ ഔട്ടിനു ശ്രമിച്ചു പരാജയപ്പെട്ട  വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കും പഴികേട്ടു. ദിനേഷ് കാർത്തിക്കിൽനിന്ന് ആവശ്യത്തിനു ജാഗ്രതയുണ്ടായില്ലെന്നാണ് ആരാധകരുടെ പരാതി. ആർ.സി.ബിയുടെ തോൽവി എതിരാളികൾ ആവോളം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

വിരാട് കോഹ്ലിയും ഗ്ലെൻ മാക്സവെല്ലും ക്യാപ്ടൻ ഫാഫ് ഡ്യുപ്ലസിയും തകര്‍ത്തടിച്ച് 212 റണ്‍സ് നേടിയതോടെ വിജയം ഉറപ്പിച്ചിരുന്ന ടീമിനും ആരാധകര്‍ക്കും പക്ഷെ നിരാശ ആയിരിന്നു ഫലം. അവസാന പന്ത് വരെ  നീണ്ട മത്സരത്തില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ കെ.എല്‍. രാഹുല്‍ നായകനായ ലക്നൗ വിജയം പിടിച്ചെടുക്കുകയായിരിന്നു. ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസിന്റെയും വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാന്റെയും ഇന്നിംഗ്സുകളുടെ മികവിലാണ് ലക്നൗ 200 കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News