മെ​ഗാലേലത്തിൽ കൊഹ്ലിയുൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

Kohli RCB

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാലേലത്തിൽ കോഹ്‍ലി ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്താൻ ആലോചിച്ച് ബെം​ഗളൂരു മാനേജ്മെന്റ്. നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, പേസർ മുഹമ്മദ് സിറാജ്, മധ്യനിര താരങ്ങളായ ​ഗ്ലെൻ മാക്സ്‍വെൽ, രജത് പാ‍ട്ടിദാർ എന്നിവരെയും അൺക്യാപ്ഡ് താരമായി യാഷ് ദയാലിനെയും നലനിർത്തുന്ന കാര്യമാണ് ബെംഗളൂരു ടീം ആലോചിക്കുന്നത്.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ആരംഭം മുതലുള്ള താരമാണ് വിരാട് കോഹ്‍ലി. കഴിഞ്ഞ സീസണിൽ താരം ഓറഞ്ച് ക്യാപ് നേടിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നില്ലെങ്കിലും പേസും ബൗൺസും നിലനിർത്താൻ സാധിച്ചതാണ് സിറാജിനെ ടീമിൽ നിലനി‍‍ർത്താൻ സഹായിച്ചത്.

Also Read: ​ദക്ഷിണാഫ്രിക്കൻ പരമ്പര പരിശീലക കുപ്പായത്തിൽ വിവിഎസ് ലക്ഷ്മൺ

ഫാഫ് ഡു പ്ലെസിസ് റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് തുടരണമെന്നാണ് ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും ഗ്ലെൻ മാക്സ്‍വെല്ലിലും ടീമിന് പൂർണവിശ്വാസമാണ്.

സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്തുന്നതാണ് രജത് പാട്ടിദാറിനെ നിലനി‍ർത്താൻ ബെം​ഗളൂരു മാനേജ്മെന്റ് പ്രേരിപ്പിക്കുന്ന ഘടകം. ഐപിഎല്ലിലെ പ്രകടനം ഇന്ത്യൻ ടീമിലെത്താൻ യാഷ് ദയാലിനെ സഹായിച്ചെങ്കിലും ടീമിൽ അരങ്ങേറാൻ ദയാലിന് കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News