റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എക്സില്‍ ഹിന്ദി അക്കൗണ്ട് ആരംഭിച്ചത് കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചു. കന്നഡ സംസാരിക്കുന്നവരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതാണ് ആര്‍സിബി നിലപാടെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആരോപിച്ചു. എക്സില്‍ ഇംഗ്ലീഷ്, കന്നഡ അക്കൗണ്ടുകളുള്ള ആര്‍സിബി ഞായറാഴ്ചയാണ് ഹിന്ദി അക്കൗണ്ട് ആരംഭിച്ചത്. നിലവില്‍ 2,500-ലധികം ഫോളോവേഴ്സുണ്ട്.
Read Also: വില്യംസണും ലഥാമും തുണച്ചു; ഇംഗ്ലണ്ടിനെതിരെ കിവികള്‍ ഭേദപ്പെട്ട നിലയില്‍
ആര്‍സിബിയുടെ പ്രധാന താരം വിരാട് കോഹ്ലിയുടെ ഹിന്ദി വീഡിയോ സന്ദേശമായിരുന്നു ഹിന്ദി എക്സിലെ ആദ്യപോസ്റ്റ്. ടീം തന്നെ നിലനിര്‍ത്തിയതിലുള്ള സന്തോഷം പങ്കിടുന്നതായിരുന്നു വീഡിയോ. ആര്‍സിബിയുടെ വീഡിയോകള്‍ ഇപ്പോള്‍ ഹിന്ദിയിലും ലഭ്യമാണ് എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. ഹിന്ദി ഹാന്‍ഡില്‍ ആരംഭിച്ചതിന് നിരവധി ഉപയോക്താക്കള്‍ ടീമിനെ കുറ്റപ്പെടുത്തി. ഇത് കന്നഡ സംസ്കാരത്തെ അവഹേളിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ ആര്‍സിബിയോട് ഉത്തരേന്ത്യയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. ചില ഉപയോക്താക്കള്‍ ആര്‍സിബി ബംഗളൂരുവിനെ പേരില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, മറ്റൊരു വിഭാഗം ആരാധകര്‍ ഈ നീക്കത്തെ ന്യായീകരിച്ചു. ആര്‍സിബിക്ക് ആഗോള ആരാധകരുണ്ടെന്നും ടീമിന്റെ വൈവിധ്യമാര്‍ന്ന അനുയായികള്‍ക്ക് ഹിന്ദി അക്കൗണ്ട് ആക്സസ് നല്‍കുന്നുവെന്നും അവര്‍ പറയുന്നു. എക്സിലെ ചില പ്രതികരണങ്ങള്‍ കാണാം:
Uf Shit!#RCB got a Hindi page!! Why?
— ಉಮೇಶ್ ಶಿವರಾಜು |Umesh Shivaraju (@umesh_anush) November 25, 2024
What is the connection between Hindi & K'taka?
A Karnataka based team is triggering sentiments of Kannada diaspora!! Not good.
If this continues, Kannadigas will deliver bad time for RCB soon. @RCBTweets #StopHindiimposition pic.twitter.com/UbhthE8O3K
Accept or not plzzz wake up guyss start the movement this management is f*ked up
— Kushal Khush👑👨💻 (@kushal_khush) November 25, 2024
"What was the need to create a page called 'RCB in Hindi'?"
Nija guru tooo much disappointed ☹️ @RCBTweets #Kannada #Karnataka pic.twitter.com/qEgsNSLSfQ
ಆರ್ ಸಿ ಬಿ ನ ಹಿಂದಿ ಪುಟ ಅವಶ್ಯಕತೆ ಇದ್ಯ..
— ಚಂದನ್ ಗೌಡ್ರು- Chandan Gowdru (@chandangowdruND) November 28, 2024
ನಿಮ್ಮ ಪ್ರತಿಯೊಬ್ಬ ಅಭಿಮಾನಿಯೂ ಪ್ರಾಣ ದಷ್ಟು ಮಹತ್ವ ಪ್ರೀತಿ ಇಟ್ಟಿದ್ದಾರೆ ಅದಕ್ಕೆ ಕಾರಣ ನಮ್ಮ ತಂಡ ಎನ್ನುವ ಕಾರಣಕ್ಕೆ..
ನಮಗೆ ಕಪ್ ಎಷ್ಟು ಮುಖ್ಯವೋ ಅದರ ಸರಿಸಮನಾಗಿ ಭಾಷೆ ಸ್ವಾಭಿಮಾನ ಮುಖ್ಯ..
ಕೂಡಲೇ ಹಿಂದಿ ಪುಟವನ್ನ ಸ್ಥಗಿತಗೊಳಿಸಿ
Stop RCB hindi page immediately @RCBTweets pic.twitter.com/cq4lv6ndKv
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here