രാഹുല്‍ വീണ്ടും ആര്‍സിബിയില്‍, ക്യാപ്റ്റന്‍സി കോലിക്ക്? വമ്പന്‍ സൂചനകളുമായി ബംഗളുരു

virat-kohli-kl-rahul-ipl-rcb

ഐപിഎൽ ലേലം അടുത്തിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വമ്പൻ വാർത്തുകൾ നിറയുകയാണ്. കെ എൽ രാഹുൽ, വിരാട് കോലി എന്നിവരെ ചുറ്റിപ്പറ്റിയാണ് കൂടുതൽ റിപ്പോർട്ടുകൾ. നാട്ടുകാരൻ കൂടിയായ വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ രാഹുലിനെ ആർസിബി വീണ്ടും ലേലം വിളിച്ചെടുക്കുമെന്നാണ് സൂചന.

ഇതിനുള്ള വലിയ സൂചന ടീം നൽകിക്കഴിഞ്ഞു. ബംഗളുരു പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഉണ്ട്. വീഡിയോയിൽ ടീമിലില്ലാത്ത ഏക കളിക്കാരൻ രാഹുൽ ആണ്. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) രാഹുലിനെ റിലീസ് ചെയ്യാനിരിക്കെയാണിത്.

Read Also: രഞ്ജി ട്രോഫി: ബംഗാൾ- കേരളം മത്സരം സമനിലയിൽ

രാഹുൽ ഐപിഎൽ കരിയർ ആരംഭിച്ചത് ആർസിബിക്കൊപ്പമാണ്. കോലി ആർസിബിയുടെ ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുണ്ട്. അതിനാൽ കോലിയെ ആർസിബി നിലനിർത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News