ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽ പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് റെയിൽവേ കോൺട്രാക്ട് കാറ്ററിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു). റെയിൽവേ തൊഴിലാളി ഡ്യൂട്ടിക്കിടയിൽ മരിക്കുമ്പോൾ നൽകുന്നതിനുതുല്യമായ നഷ്ടപരിഹാരം തന്നെ നൽകണമെന്നും വാർത്താക്കുറിപ്പിലൂടെ സംഘടന ആവശ്യപ്പെട്ടു.
Also Read: സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ; ആളപായമില്ല
യാതൊരു സുരക്ഷാ ഏർപ്പാടുകളും സ്വീകരിക്കാതെ ജോയിയുടെ ദാരുണമായ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെപ്പറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. റെയിൽവേ ഭൂമിയിലെ ഭൂഗർഭ ഓടയ്ക്ക് മതിയായ മാൻ ഹോളുകൾ നിർമിച്ച് കാലികമായ ഓട ശുചീകരണം സുരക്ഷിതമാക്കണം എന്നും യൂണിയൻ ജില്ലാ സംഘാടക സമിതി കൺവീനർ ബി സുശോഭനൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here