ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫ്‌നയാണ് വധു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഒപ്റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്ന.

Also Read: വിഖ്യാത ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു

ആര്‍ഡിഎക്‌സ് താരങ്ങളായ ആന്റണി വര്‍ഗീസ്, സിദ്ദീഖ്, മഹിമ നമ്പ്യാര്‍, ബാബു ആന്റണി, നീരജ് മാധവ്, ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. കൂടാതെ ബേസില്‍ ജോസഫ്, നൂറില്‍ ഷെരീഫ് ഉള്‍പ്പടെയുള്ള താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News