കോളനികളിലുള്ളവരെ മോശമായി ചിത്രീകരിച്ചെന്ന ആർ ഡി എക്‌സ് സിനിമക്കെതിരെയുള്ള വിമര്ശങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും. കോളനിയിലുള്ളവരുടെ കൂട്ടായ്‌മയാണ് ചിത്രത്തിൽ കാണിക്കാൻ ശ്രമിച്ചതെന്ന് ആദർശ് സുകുമാരൻ പറഞ്ഞു. സംഘം കൂടുമ്പോള്‍ ഇവര്‍ വലിയൊരു ശക്തിയാണെന്നും, വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാത്തതെന്ന് മനസിലാവുന്നില്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദർശ് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യത
‘റോബര്‍ട്ടിന്റെയും ഡോണിയുടെയും കൂട്ടത്തിലേക്ക് കേറി കഴിഞ്ഞാല്‍ അവര്‍ തിരിച്ചടിക്കുമോ? അടിക്കും. ഇവന്മാര്‍ മൂന്നാണെങ്കില്‍ അവിടെ മുന്നൂറാണ്. കോളനിയുടെ ഉള്ളിലേക്ക് കേറികഴിഞ്ഞാല്‍ അവര്‍ ഒന്നാണ്, ഒറ്റക്കെട്ടാണ്. ആ പെര്‍സ്‌പെക്ടീവേ ഉദ്ദേശിച്ചിട്ടുള്ളൂ. അല്ലാതെ അവിടെയുള്ള ആളുകള്‍ മോശക്കാരാണെന് ഉദ്ദേശിച്ചിട്ടില്ല. സംഘം കൂടുമ്പോള്‍ ഇവര്‍ വലിയൊരു ശക്തിയാണ്. വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാത്തതെന്ന് മനസിലാവുന്നില്ല. എന്തുകൊണ്ടാണ് ഈ ഒരു വേര്‍ഷന്‍ മാത്രം ചിന്തിക്കുന്നത്. മനപ്പൂര്‍വം അങ്ങനെ ചെയ്തിട്ട് നമുക്ക് എന്താണ് കിട്ടുന്നത്,’ ആദര്‍ശ് പറഞ്ഞു.
ALSO READ: വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും; പാകിസ്താൻ -ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ 4 ഇന്ന്
അതേസമയം, കഴിഞ്ഞ ദിവസം അത്തരത്തിലുള്ള ഒരു എഴുത്ത് വായിച്ചതിനെ പറ്റി ഷബാസ് പറഞ്ഞു. ‘കഴിഞ്ഞ ദിവസം ഒരു ദളിത് ആക്ടിവിസ്റ്റിന്റെ എഴുത്ത് കണ്ടു. അവര്‍ എഴുതിയിരിക്കുന്നതും ഇത് തന്നെയാണ്. ഒരാള്‍ അടിക്കാന്‍ കേറി കഴിഞ്ഞാല്‍ കോളനിയിലുള്ള ആളുകള്‍ ഒന്നാവുമെന്ന എഴുത്താണത്,’ ഷബാസ് കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here