വാലിബനിലൂടെ റീ എൻട്രി; മലയാളസിനിമയിലെ സ്ഥിരം വില്ലൻ വിനോദ് കോഴിക്കോട്

ഒരു കാലത്ത് മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടനായിരുന്നു വിനോദ് കോഴിക്കോട്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബനിലൂടെ സിനിമയിലെ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടൻ. വാലിബനില്‍ മരക്കട്ടലില്‍ തളര്‍ന്നു കിടക്കുന്ന ഒരു പഴയകാല മല്ലനായിട്ടാണ് താരം അഭിനയിച്ചിരിക്കുന്നത്. കഥാപാത്രവും വിനോദിന്റെ പ്രകടനവും കയ്യടി നേടുകയും ചെയ്തു.

ALSO READ: സ്കൂളിൽ വീണ് ആശുപത്രി ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

വില്ലന്‍ വേഷങ്ങളും ഗുണ്ടാ വേഷങ്ങളുമായിരുന്നു അദ്ദേഹം കൂടുതലും അവതരിപ്പിച്ചത്. കോമഡിയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ വിനോദ് നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. അങ്ങാടിക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ചിത്രത്തിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിയിലെ മിക്ക ഗുണ്ടാ വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. ഇതിനുമുമ്പും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ വിനോദ്അഭിനയിച്ചിട്ടുണ്ട്. ആമേന്‍, ജല്ലിക്കട്ട് തുടങ്ങിയ ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. ഇതിലെ വിക്രമൻ എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ALSO READ: ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News