റീ റിലീസുകളുടെ കാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി ‘മുത്തുവും’ ‘ആളവന്താനും’

ജനപ്രീയ സിനിമകളുടെ റീ റിലീസ് കാലമാണ്. പ്രിയ താരങ്ങളുടെ സിനിമകള്‍ തിയറ്ററുകളില്‍ കാണാന്‍ സാധിക്കാതിരുന്ന യുവാക്കളായ സിനിമാപ്രേമികൾക്ക് ആശ്വാസമാണ് റീ റിലീസുകൾ. നിര്‍മ്മാതാക്കള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് വലിയൊരു വിഭാഗം യുവസിനിമാപ്രേമികളായ പ്രേക്ഷകരെയാണ്. പണ്ട് തിയറ്ററില്‍ സിനിമ കണ്ട പഴയ തലമുറ റീമാസ്റ്ററിംഗിലൂടെ പുതുക്കപ്പെട്ട ദൃശ്യ, ശ്രവ്യാനുഭവത്തിനായി വരുമെന്ന പ്രതീക്ഷയും നിർമാതാക്കൾക്ക് ഉണ്ട്. തമിഴകത്ത് റീ റിലീസുകൾ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ബാഷ, ബാബ എന്നീ സിനിമകൾക്ക് ശേഷം പഴയ കാലത്തെ രണ്ട് പ്രധാന സിനിമകൾ കൂടി വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.

ALSO READ: കാസര്‍ഗോഡ് ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം;പള്ളി വികാരി അറസ്റ്റില്‍

1995ൽ കെ എസ് രവികുമാര്‍ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത മുത്തു , 2001ൽ പുറത്തിറങ്ങി ഇരട്ടവേഷത്തിലെത്തിൽ കമല്‍ ഹാസന്‍ വിസ്മയിപ്പിച്ച സുരേഷ് കൃഷ്ണ ചിത്രം ആളവന്താന്‍ എന്നിവയാണ് റീ റിലീസിന് ഒരുങ്ങുന്നത്. മുത്തു വലിയ വിജയം നേടിയ ചിത്രമായിരുന്നു. എന്നാൽ ആളവന്താന്‍ പ്രതീക്ഷയോടെ എത്തി വലിയ പരാജയമായ ചിത്രമായിരുന്നു. രണ്ട് ചിത്രങ്ങളും തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ ഒരേ ദിവസമാണ് റീ റിലീസിനെത്തുകയെന്നത് കൗതുകകരമായ കാര്യമാണ്. രണ്ട് ചിത്രങ്ങളുടെയും റീ റിലീസ് ഡിസംബര്‍ 8 നാണ്
ഡിസംബര്‍ 8ന് നടക്കുന്ന തമിഴ്നാട് റീ റിലീസില്‍ ആളുകൾ ഒഴുകിയെത്തുമെന്ന് തന്നെയാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News