പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ്; തീയറ്ററിനുള്ളില്‍ തീയിട്ട് ആരാധകര്‍

2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസില്‍ തീ കത്തിച്ച് ആഘോഷിച്ച് ആരാധകര്‍. തെലുങ്ക് പവര്‍സ്റ്റാര്‍ പവന്‍ കല്യാണാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ പ്രദര്‍ശന സമയത്ത് കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്യുകയായിരുന്നു ആരാധകര്‍.

Also Read:  ഭീതിപ്പെടുത്തി ‘അന്ധകാര’, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്

പവന്‍ കല്യാണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഒരു കൂട്ടം യുവാക്കള്‍ തിയേറ്ററിനുള്ളില്‍ തീ കത്തിച്ച് ചുറ്റും നൃത്തം ചെയ്യുന്ന കാഴ്ച സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിയേറ്റര്‍ ഉടമയ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്.

തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ചുറ്റും നൃത്തം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ഇവര്‍ക്കെതിരെ പരാതി നല്‍കിയോ അറസ്റ്റ് ചെയ്‌തോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇതാദ്യമായല്ല പവന്‍ കല്യാണിന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം സങ്കേതിക തകരാര്‍ മൂലം സിനിമ നിര്‍ത്തിയതിന് വിജയവാഡയിലെ ഒരു തിയേറ്റര്‍ ആരാധകര്‍ അടിച്ചു തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News