വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്കെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. തുറമുഖത്ത് കണ്ടെയ്നർ നീക്കങ്ങൾക്ക് ഷിപ്പ് ടു ഷോർ ക്രെയിനുകളും, യാർഡ് ക്രെയിനുകളും ആണ് ഉപയോഗിക്കുന്നത് എന്ന് മന്ത്രി പോസ്റ്റിൽ കുറിച്ചു. യാർഡിന് പുറത്തേക്കുള്ള നീക്കങ്ങൾ ഇവയെ കൊണ്ട് സാധ്യമല്ലാത്തതിനാൽ ഇതിനായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. ഇതുവഴി കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയും. മികച്ച ചലനക്ഷമതയും ഉയർന്ന ഭാരം വഹിക്കാനുള്ള ശേഷിയും ഇവയുടെ പ്രത്യേകതയാണ് എന്നും മന്ത്രി പങ്കുവെച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്ക് ഷിപ്പ് ടു ഷോർ ക്രെയിനുകളും, യാർഡ് ക്രെയിനുകളും ആണ് ഉപയോഗിക്കുന്നത്. യാർഡിന് പുറത്തേക്കുള്ള നീക്കങ്ങൾ ഇവയെ കൊണ്ട് സാധ്യമല്ലാത്തതിനാൽ ഇതിനായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിച്ചിട്ടുണ്ട്. ഇതുവഴി കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാൻ കഴിയും. മികച്ച ചലനക്ഷമതയും ഉയർന്ന ഭാരം വഹിക്കാനുള്ള ശേഷിയും ഇവയുടെ പ്രത്യേകതയാണ്.
4 റീച് സ്റ്റാക്കറുകളാണ് വിഴിഞ്ഞത്തിന്റെ ആദ്യഘട്ടത്തെ പ്രവർത്തനത്തിന് ആവശ്യമായിട്ടുള്ളത്. ഇതിൽ രണ്ടെണ്ണമാണ് ഇപ്പോൾ ഇവിടെ എത്തിച്ചേർന്നത്. ആധുനിക രീതിയിലുള്ള ഈ റീച് സ്റ്റാക്കർ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ബാക്കിയുള്ള രണ്ടെണ്ണം വരും ദിവസങ്ങളിൽ എത്തിച്ചേരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here