ചികിത്സാസഹായം തേടി വീട്ടില്‍ എത്തി മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു, പ്രതി പിടിയില്‍

ചികിത്സാസഹായം തേടി വീട്ടില്‍ എത്തി മൊബൈല്‍ മോഷ്ടിച്ച് കടന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം പെരുമ്പാവൂരില്‍ ആണ് സംഭവം. തിരുവനന്തപുരം, വര്‍ക്കല സ്വദേശി നിസാര്‍ ആണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്.

Also Read: ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കേണ്ടത് 29 പ്രധാന കേസുകള്‍: കേന്ദ്രം

പെരുമ്പാവൂര്‍ പുല്ലുവഴിയിലെ പൗലോസിന്റെ മൊബൈല്‍ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൗലോസ് കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്നപ്പോള്‍ പ്രതി സഹായം ചോദിച്ച് വീട്ടിലെത്തി. ഇയാള്‍ക്ക് 50 രൂപ നല്‍കിയശേഷം പൗലോസ് വീണ്ടും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് സിറ്റൗട്ടില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ പ്രതി കവര്‍ന്ന് കടന്ന് കളഞ്ഞത്. പിന്നീട് ജോലി കഴിഞ്ഞ് പൗലോസ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ആണ് മൊബൈല്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.

Also Read: ബസിനുള്ളില്‍ നിന്ന് വിദഗ്ധമായി പോക്കറ്റടിച്ചു; സിസിടിവിയില്‍ കുടുങ്ങി യുവതി

സി.സി.ടിവികള്‍ പരിശോധിച്ചതില്‍ പ്രതി തന്നെയാണ് മൊബൈല്‍ ഫോണ്‍ എടുത്തത് എന്ന് മനസ്സിലായി. തുടര്‍ന്ന് കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News