ഭൂചലനത്തിനിടയിലും കുലുക്കമില്ലാതെ വാര്‍ത്തവായിക്കുന്ന അവതാരകന്‍; വീഡിയോ

പാക്കിസ്ഥാനില്‍ പഷ്തൂ ഭാഷയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ചാനലായ മഷ്രിക് ടിവിയുടെ ന്യൂസ് സ്റ്റുഡിയോ. ഭൂചലനത്തില്‍ ലോകം കുലുങ്ങുമ്പോഴും മഷ്രിക് ചാനലിന്റെ വാര്‍ത്താവതാരകന്‍ ശ്രദ്ധ വിടാതെ വാര്‍ത്ത വായിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്.

ഭൂമികുലുക്കത്തിനിടെ പരക്കം പായുന്ന സഹപ്രവര്‍ത്തകരെയും ദൃശ്യത്തില്‍ കാണാം. ഭൂമി കുലുങ്ങുമ്പോള്‍ ഭൂമികുലുക്ക വാര്‍ത്ത ഒരു കുലുക്കവുമില്ലാതെ വായിക്കുന്ന ന്യൂസ് ആങ്കറുടെ വീഡിയോ വൈറലാവുകയാണ്. പെഷവാറിലെ മഹ്ശ്രിക് ടിവി ചാനലിന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

31 സെക്കന്‍ഡുള്ള വീഡിയോയില്‍ സ്റ്റുഡിയോ ക്യാമറ ഉള്‍പ്പെടെ കുലുങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 11 പേരാണ് മരിച്ചത്. 160 പേര്‍ക്ക് പരുക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News