അരിക്കൊമ്പന്‍ ദൗത്യത്തിന് പൂര്‍ണസജ്ജമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ദൗത്യത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കാലാവസ്ഥ അനുകൂലമായാല്‍ നാളെ തന്നെ ദൗത്യം ആരംഭിക്കും. സൂര്യോദയത്തോടെ മയക്കുവെടിവയ്ക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അക്കാര്യം പറയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. നാളെ മുതല്‍ ദൗത്യം അവസാനിക്കുന്നതുവരെ ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍ പാറ പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലും 144 പ്രഖ്യാപിക്കും. നാളെ ദൗത്യം പരാജയപ്പെട്ടാല്‍ അടുത്ത ദിവസം വീണ്ടും ദൗത്യം തുടരും. ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ദൗത്യം നടക്കുന്ന മേഖലയിലേക്ക് മാധ്യമങ്ങള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here