റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന പേരിൽ തുറമുഖത്ത് എത്തിയത് വിദേശ സിഗരറ്റെന്ന് റിപോർട്ടുകൾ. ഗുജറാത്തിലെ അഹമ്മദാബാദ് മുന്ദ്ര തുറമുഖത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. 16 കോടിയിലേറെ വിലവരുന്നതാണ് വിദേശ സിഗരറ്റ്. റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ യൂണിറ്റിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്.
സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത് മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മാർക്കിംഗോടെയാണ് വിദേശ നിർമ്മിത സിഗരറ്റ് തുറമുഖത്തെത്തിയത്. എന്നാൽ നേരത്തെയും ഇത്തരത്തിലുള്ള കള്ളക്കടത്ത് മുന്ദ്ര തുറമുഖത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 36 ലക്ഷം രൂപയുടെ സിഗരറ്റായിരുന്നു പിടിച്ചെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here