ടാറ്റു അടിക്കാൻ റെഡി ആണോ? ഓസ്ട്രിയയിൽ യാത്ര സൗജന്യം

ടാറ്റു അടിക്കാൻ റെഡിയാണെങ്കിൽ ഒരു വർഷം മുഴുവൻ രാജ്യത്തെ പൊതു​ഗതാ​ഗത യാത്ര സൗജന്യം. ഓസ്ട്രിയൻ സർക്കാരിന്റെതാണ്‌ ഈ ​ഗംഭീര ഓഫർ. ഓസ്ട്രിയൻ കാലാവസ്ഥ മന്ത്രി ലിയൊനോർ ഗെവെസ്ലറാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഓസ്ട്രിയയിലെ ക്ലൈമറ്റ് ടിക്കറ്റ് ക്യാമ്പയിനിന്റെ ഭാഗമായാണ് ടാറ്റു ടിക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.

ശരീരത്തിൽ ക്ലൈമറ്റ് ടിക്കറ്റ് എന്ന് ടാറ്റു അടുക്കുന്നവർക്കാണ് സൗജന്യ യാത്ര ലഭിക്കുക. ട്രെയിൻ, ട്രാം, ബസ്, മെട്രോ യാത്രാ സംവിധാനങ്ങൾ ടാറ്റു പതിപ്പിക്കുന്നവർക്ക് ഉപയോഗിക്കാനാവും. 1,000 യൂറോ (ഏകദേശം 89,864 രൂപ) യുടെ ടിക്കറ്റിന് തുല്യമാണ് ഈയൊരു ടാറ്റു. സൽസ്‌ബെ​ഗിലും സെന്റ് പോൾട്ടലും അരങ്ങേറിയ സം​ഗീത പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സ്ഥിരമായി ടാറ്റു പതിക്കുന്ന ആദ്യത്തെ മൂന്നു പേർക്കാണ് യാത്രാ സൗജന്യം ലഭിക്കുക എന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ശരീരത്തിൽ പതിപ്പിച്ച ടാറ്റുവിന്റെ ചിത്രവും അവർ പുറത്തുവിട്ടു. എന്നാൽ മന്ത്രിയുടെ ടാറ്റു താൽക്കാലികമാണ്. സം​ഗീത പരിപാടിയോട് അനുബന്ധിച്ച് പ്രത്യേക ടാറ്റു സ്റ്റാളും തുറന്നിരുന്നു. ഓരോ സം​ഗീത പരിപാടിയിൽ പങ്കെടുത്ത ആദ്യത്തെ മൂന്ന് പേർക്കാണ് പാസ് ലഭിക്കുക. ആറോളം പേർ ഇതുവരെ ശരീരത്തിൽ ടാറ്റു ചെയ്‌തു. നിരവധി ആളുകളാണ് ടാറ്റു അടിക്കാൻ സന്നദ്ധ അറിയിച്ച് രം​ഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് കാലാവധി കഴിഞ്ഞാൽ ടാറ്റു ഒഴിവാക്കാൻ ഇവർക്ക് ലേസർ ചികിത്സ നടത്തേണ്ടി വരും.

also read; ‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

അതേസമയം സർക്കാർ പ്രഖ്യാപനത്തിനെതിരെ വൻ പ്രതിപക്ഷ പ്രതിഷേധവും ഉയരുന്നുണ്ട്. സർക്കാർ പരസ്യം സ്വന്തം ശരീരത്തിൽ പതിപ്പിക്കുന്നതിന് ജനങ്ങൾക്ക് പണം നൽകുന്നത് അം​ഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News