‘വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍’: കെ സുധാകരന്‍

കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ പരഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ താന്‍ കടിച്ചുതൂങ്ങില്ല. ഏത് പദവിയും വഹിക്കാന്‍ യോഗ്യനാണ് മുരളീധരന്‍. മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും സുധാകരന്‍ പറഞ്ഞു.

ALSO READ:ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിനൊപ്പം; പിന്തുണ വാഗ്ദാനം ചെയ്തെന്ന് അഭിഷേക് ബാനര്‍ജി

ആലത്തൂരില്‍ രമ്യയുടെ പരാജയത്തിന്റെ കാരണം പരിശോധിക്കും. തൃശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മുന്നണിയില്‍ ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. യുഡിഎഫിന് കെ എം മാണിയെ മറക്കാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:‘ഒമാനെ തകർത്ത് ഓസീസ്’, ലോകകപ്പിലെ പത്താം മത്സരത്തില്‍ നടന്നത് ചരിത്ര മുഹൂർത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News