കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

പാലക്കാട് വല്ലപ്പുഴയിൽ കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം. കോയമ്പത്തൂർ സ്വദേശികളുടെ കാറാണ് പിന്തുടർന്ന് മോഷണം നടത്തി, പണം തട്ടിയത്. കാറിൽ നിന്ന് നാല്പത്തഞ്ച് ലക്ഷം രൂപ കവർന്ന ശേഷം ആക്രമി സംഘം കടന്നുകളഞ്ഞു. മോഷണസംഘം സഞ്ചരിച്ചിരുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

Also Read; 13 ലക്ഷം രൂപയുടെ കാറിന് തീയിട്ട് വാഹനഉടമ; അന്വേഷണം ആരംഭിച്ച് പൊലീസ്

വല്ലപ്പുഴ ചൂരക്കോട് വെവെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഗനര്‍ കാർ, പിന്തുടർന്ന് വന്ന ഇന്നോവ കാറിൽ സഞ്ചരിച്ച സംഘം ആക്രമിക്കുകയായിരുന്നു. ശേഷം വാഗണർ കാറിലുണ്ടായിരുന്നവരെ മര്‍ദ്ദിച്ച ശേഷം രണ്ടു കാറുകളുമായി അക്രമി സംഘം കടന്ന് കളയുകയായിരുന്നു. കോയമ്പത്തൂർ സ്വദേശികളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പട്ടാമ്പി പോലീസ്, ഉച്ചയോടെ എട്ട് കിലോമീറ്റര്‍ അകലെ വാഗനര്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ സൂക്ഷിച്ചിരുന്ന നാല്പത്തഞ്ച് ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി പരാതിക്കാർ അറിയിച്ചത്.

Also Read; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

റിയല്‍ ഏസ്റ്റെറ്റ് ബിസിനസിനായാണ് പണവുമായി യാത്ര ചെയ്തിരുന്നതെന്ന് ഇവർ പോലീസില്‍ മൊഴി നല്‍കി. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്‍, പോലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ആക്രമിച്ച് പണം തട്ടിയവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുന്നതായി പട്ടാമ്പി പോലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പണത്തിന്റെ ഉറവിടം സംബന്ധിച്ചും പരാതിക്കാർ നൽകിയ മൊഴിയെക്കുറിച്ചും പോലീസ് അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News