കാലിക്കറ്റ് സർവകലാശാലയിലേക്ക് നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ 26 സീറ്റും നേടിയാണ് എസ്എഫ്ഐ തൃശ്ശൂർ കേരളവർമ കോളേജിൽ ജയിച്ചത്. കോളേജ് യൂണിയൻ പിടിച്ചെടുത്തതായി അവകാശപ്പെട്ട കെ എസ് യു ജയിച്ചതാകട്ടെ രണ്ടു സീറ്റിൽ മാത്രമാണ്. മറ്റു രണ്ടു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു.
നവംബർ ഒന്നിന് തൃശ്ശൂർ കേരള വർമ്മ കോളേജിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റുകളിൽ 26 എണ്ണത്തിലും എസ്എഫ്ഐ തന്നെയാണ് വിജയിച്ചത്. രണ്ട് സീറ്റുകളിൽ കെഎസ്‌യു സ്ഥാനാർത്ഥികളും രണ്ടു സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനം ഉൾപ്പെടെ ഒൻപത് ജനറൽ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയം നേടി. കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിൽ കെ എസ് യു സ്ഥാനാർത്ഥി ഒരു വോട്ടിന് വിജയിച്ചതായി ആദ്യം പ്രചാരണം ഉണ്ടായിരുന്നു. റീ കൗണ്ടിങ് നടത്തിയപ്പോൾ എസ്എഫ്ഐ സ്ഥാനാർഥിയായ കെ എസ് അനിരുദ്ധൻ 10 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അനിരുദ്ധൻ 899 വോട്ട് നേടിയപ്പോൾ കെ എസ് യു സ്ഥാനാർത്ഥിയായ ശ്രീകുട്ടന് 889 വോട്ടാണ് ലഭിച്ചത്. പിന്നീട് പുറത്തുവന്ന ടാബുലേഷൻ ഷീറ്റ് അടിസ്ഥാനത്തിൽ ആദ്യ റൗണ്ടിലും എസ്എഫ്ഐ സ്ഥാനാർഥിയായ അനിരുദ്ധൻ തന്നെയായിരുന്നു ഒരു വോട്ടിന് മുന്നിൽ എന്നും തെളിഞ്ഞിരുന്നു.
ALSO READ: എല്ലാവരും കൂടി ചതിച്ചു, നാണം കെടുമെന്ന് അറിഞ്ഞിട്ടും താൻ അവിടെ നിന്ന് കളിച്ചുവെന്ന് മീനാക്ഷി
കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ആർട്ട്സ് ക്ലബ് സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, മാഗസിൻ എഡിറ്റർ, തുടങ്ങിയ ജനറൽ സീറ്റുകളിൽ എല്ലാം എസ് എഫ് ഐ സ്ഥാനാർത്ഥികൾ തന്നെ വിജയിച്ചു. മൂന്ന് അസോസിയേഷൻ സീറ്റുകളും ഒരു മൂന്നാം വർഷ ഡിഗ്രി സീറ്റും മാത്രമാണ് കെ എസ് യുവിനും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും കൂടി കേരള വർമ്മയിൽ നേടാൻ കഴിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here