ഇന്ന് സൗദി അറേബ്യയില്‍ നടക്കുന്ന സ്പാനിഷ് സൂപ്പര്‍കോപ്പ ഫൈനലില്‍ ബാഴ്സലോണയെ റയല്‍ മാഡ്രിഡ് തകര്‍ക്കുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. മല്ലോര്‍ക്കയെയും ബാഴ്സലോണയും അത്ലറ്റിക് ക്ലബിനെയും പരാജയപ്പെടുത്തിയാണ് റയല്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് തയ്യാറായിരിക്കുന്നത്. ഇന്ത്യൻ സമയം തിങ്കള്‍ പുലര്‍ച്ചെ 12.30നാണ് മത്സരം.
മാഡ്രിഡും ബാഴ്സയും നേര്‍ക്കുനേര്‍ വരുന്ന തുടര്‍ച്ചയായ മൂന്നാം സീസണാണിത്. കഴിഞ്ഞ വര്‍ഷം മാഡ്രിഡും 2023ല്‍ ബാഴ്സയുമായിരുന്നു കിരീടം നേടിയത്. ജിദ്ദയില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും ഫുള്‍ പവറിലാണ്. മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം, കൈലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
Read Also: എഫ്എ കപ്പ് നാലാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്ത് ലിവര്‍പൂളും ചെല്‍സിയും
ബാഴ്സയ്ക്കായി, ലാമിന്‍ യാമല്‍ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തി. കൂട്ടിന് റാഫിഞ്ഞയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുമുണ്ട്. ഡാനി ഓള്‍മോയും ടീമിലുണ്ട്. ഒക്ടോബറില്‍ ബെര്‍ണബ്യൂവിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ 4-0 ന് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു.
News Summary: Real Madrid-Barcelona Supercopa Clásico
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here