ലാ ലിഗ; റയൽ വല്ലാഡോളിഡിനെ മുട്ടുകുത്തിച്ച് റയൽ മാഡ്രിഡ്

laliga

ലാ ലിഗയിൽ റയൽ വല്ലാഡോളിഡിനെതീരെ തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ബെർണബെയുവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഡ്രിഡ് ജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം എന്‍ഡ്രിക്ക് റയലിലെ തന്റെ അരങ്ങേറ്റ ഗോള്‍ നേടി.ഈ സീസണിലെ ക്ലബ്ബിന്റെ ആദ്യ ജയം കൂടിയാണിത്.

ALSO READ:ക്രിക്കറ്റിലും ഫുട്ബോളിലും ഇനി ലീഗ് മത്സരങ്ങളുടെ കാലം; മലയാളികൾക്ക് ആഘോഷമാക്കാൻ ഐഎസ്എലും കേരള ക്രിക്കറ്റ് ലീഗും

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.എന്നാൽ അൻപതാം മിനിറ്റിൽ വാൽവേർഡായിലൂടെ മാഡ്രിഡ് ലീഡ് സ്വന്തമാക്കി.പിന്നീട മാഡ്രിഡ് തുടർച്ചയായി നടത്തിയ എല്ലാ ശ്രമങ്ങളും ഫലം കണ്ടു.എൺപത്തിയെട്ടാം മിനിറ്റിൽ ബ്രാഹിം ഗോൾ നേടിയതോടെ വല്ലാഡോളിഡ് ശരിക്കും പതറി.ഒടുവിൽ എന്‍ഡ്രിക്കും വലകുലുക്കിയതോടെ വല്ലാഡോളിഡ് തകർന്നടിയുകയായിരുന്നു.ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു ഈ ഗോൾ .എന്നാൽ മത്സരത്തിലുടനീളം കിലിയൻ എംബാപ്പെ നിരവധി തവണ ഗോളിനായി പൊരുതിയെങ്കിൽകും ഒന്നും ലക്ഷ്യം കണ്ടില്ല.

ALSO READ:‘എൻ്റെ പോരാട്ടം തുടങ്ങിയിട്ടേയുള്ളു…’; ശക്തമായ തിരിച്ചുവരവിന്റെ സൂചന നൽകി വിനേഷ് ഫോഗട്ട്

ഈ ജയത്തോടെ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും നാല്പോയിന്റ് നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. പോണിത് പട്ടികയിൽ നാലാം സ്ഥാനത്താണ് മാഡ്രിഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News