നീണ്ട ഇടവേളക്ക് ശേഷം കെലിയന്‍ എംബാപ്പെ റയൽ മാഡ്രിഡിനായി ഗോളടിച്ചു. ഞായറാഴ്ച ബെര്‍ണബ്യൂവില്‍ ഗെറ്റാഫെയ്ക്കെതിരെ റയല്‍ മാഡ്രിഡ് 2-0 വിജയം നേടുകയും ചെയ്തു. ജൂഡ് ബെല്ലിംഗ്ഹാം ആണ് ഒരു ഗോൾ നേടിയത്. ഇത് പെനാല്‍റ്റിയായിരുന്നു. ഹാഫ് ടൈമിന് മുമ്പ് ആയിരുന്നു ഇരു ഗോളുകളും.
ഇതോടെ 14 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി മാഡ്രിഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു മത്സരം കൂടുതല്‍ കളിച്ച ബാഴ്സലോണയേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ്. 15 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ഗെറ്റാഫെ 17-ാം സ്ഥാനത്താണ്. 30-ാം മിനിറ്റില്‍ ഗെറ്റാഫെ റൈറ്റ് ബാക്ക് അലന്‍ ന്യോം സെന്റര്‍ ബാക്ക് അന്റോണിയോ റൂഡിഗറിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് മാഡ്രിഡിന് പെനാല്‍റ്റി ലഭിച്ചത്. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളില്‍ മാഡ്രിഡിന്റെ തോല്‍വിയില്‍ സ്‌പോട്ട് കിക്ക് നഷ്ടമായ എംബാപ്പെക്ക് പകരം വീട്ടാൻ സാധിച്ചു. അന്ന് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മാഡ്രിഡ് തോറ്റത്.
Read Also: പ്രീമിയർ ലീഗിൽ അടിപതറി മാഞ്ചസ്റ്റർ സിറ്റി; എതിരില്ലാത്ത രണ്ട് ഗോളിന് ലിവർപൂളിനോട് പരാജയപ്പട്ടു
കഴിഞ്ഞ ദിവസത്തെ കളിയിൽ എംബാപ്പെക്ക് പകരം ബെല്ലിംഗ്ഹാം ആണ് പെനാല്‍റ്റി എടുത്തത്. അത് ഗോളാകുകയും ചെയ്തു. ഗോള്‍കീപ്പര്‍ ഡേവിഡ് സോറിയയെ അനായാസം കബളിപ്പിച്ച് പന്ത് മധ്യഭാഗത്തിലൂടെ വലയിലേക്ക് കടന്നു. 21 കാരനായ ഇംഗ്ലണ്ട് മിഡ് ഫീല്‍ഡര്‍ ഇപ്പോള്‍ മൂന്ന് ലീഗ് മത്സരങ്ങളില്‍ വലകുലുക്കിയിട്ടുണ്ട്. 38-ാം മിനിറ്റില്‍ ബെല്ലിംഗ്ഹാമില്‍ നിന്ന് പാസ് ലഭിച്ച് ബോക്‌സിന് പുറത്ത് നിന്ന് വിപ്പ് ചെയ്ത് റയലിനായി സീസണിലെ തന്റെ പത്താം ഗോള്‍ നേടി ലീഡ് ഇരട്ടിയാക്കുകയായിരുന്നു എംബാപ്പെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here