സ്പാനിഷ് ഫുട്ബോളില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസികോ പോരാട്ടം

സ്പാനിഷ് ഫുട്ബോളില്‍ ഇന്ന് വീണ്ടും എല്‍ ക്ലാസികോ പോരാട്ടം. ലാലിഗയില്‍ ഇന്ന് റയല്‍ മാഡ്രിഡും എഫ്സി ബാഴ്സലോണയും ഞായറാഴ്ച രാത്രി 12.30ന് നേരിടും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യുവിലാണ് മത്സരം.

വിനീഷ്യസ് ജൂനിയര്‍, റോഡിഗ്രോ, ജോസെലും, ബ്രാഹിം എന്നിവരായിരിക്കും റയലിന്റെ മുന്നേറ്റനിരയില്‍ ഉണ്ടാവുക ലാലിഗയിലെ ആദ്യഘട്ടത്തില്‍ ന്യൂകാമ്പില്‍ 2-1ന് റയല്‍ ജയിച്ചിരുന്നു. അതിന് ശേഷം നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലും ജയം റയലിനൊപ്പമായിരുന്നു.

Also Read: പൗരത്വ ഭേദഗതിയില്‍ കേരളം എടുത്ത നിലപാട് അഭിനന്ദാര്‍ഹം: മുഹമ്മദ് യൂസഫ് തരിഗാമി

ലീഗില്‍ എട്ടു പോയിന്റിന്റെ ലീഡുള്ള റയലിന് ബാഴ്സയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കാം. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാണ് ഇരുടീമുകളും വരുന്നത്. റയല്‍ ആത്മവിശ്വാസത്തിലാണ് റയല്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ മുട്ടുകുത്തിച്ച് സെമിയില്‍ കടന്നാണ് എത്തുന്നത്. ലാലിഗയില്‍ 31 കളിയില്‍ 78 പോയിന്റാണ് കാര്‍ലോ ആന്‍സെലോട്ടിക്കും കൂട്ടര്‍ക്കും ഉള്ളത്. രണ്ടാമതുള്ള നിലവിലെ ജേതാക്കളായ ബാഴ്സയ്ക്ക് 70 പോയിന്റാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News