റയല്‍ മാഡ്രിഡിന് സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌; വിനീഷ്യസിന് ഹാട്രിക്ക്

സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ് ജേതാക്കളായി. ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്താണ് റയൽ കപ്പടിച്ചത്. റയലിനെ വിജയത്തില്‍ എത്തിച്ചത് വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ്. അതുപോലെ തന്നെ വിനീഷ്യസ് ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്ക് നേടിയിരുന്നു.

ALSO READ: ടി20യില്‍ രോഹിതിന് റെക്കോര്‍ഡ്

റയൽ മാഡ്രിഡ് രണ്ട് ​ഗോളിന് മുന്നിലെത്തിയത് മത്സരം പത്ത് മിനുട്ട് പിന്നിട്ടപ്പോഴാണ്. വിനീഷ്യസ് ജൂനിയറാണ് ഏഴാം മിനിറ്റിലും പത്താം മിനിറ്റിലും ടീമിനെ ഗോളിലൂടെ ആവേശത്തിലാക്കിയത്. മത്സരത്തിൽ ബാഴ്‌സലോണ ആകെ നേടിയ ഒരു ഗോൾ 33-ാം മിനിറ്റിലാണ് സംഭവിച്ചത്. ബാഴ്‌സയ്ക്കായി റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ഗോൾ നേടിയത്. എന്നാൽ പെനാൽറ്റിയിലൂടെ 38-ാം മിനിറ്റിൽ റയൽ വീണ്ടും മുന്നിലെത്തി. മൂന്നാം ​ഗോളിലൂടെ വിനീഷ്യസ് ജൂനിയർ തന്റെ ഹാട്രിക് പൂർത്തിയാക്കി. റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത് വിനീഷ്യസിന്‍റെ 64-ാം മിനിറ്റിലെ കട്ട് ബാക്കിലൂടെ ഉണ്ടായ റോഡ്രിഗോയുടെ ഗോളിലാണ്. 13-ാം സ്‌പാനീഷ് സൂപ്പര്‍ കപ്പാണ് ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സയ്‌ക്ക്‌ 14 സൂപ്പർകപ്പുമാണുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News