ഇങ്ങ് മലയാളത്തില്‍ മാത്രമല്ല, അങ്ങ് സ്‌പെയിനിലുമുണ്ട് ഫാന്‍സ്; കിളിയേ കിളിയേ ഗാനത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത് റയല്‍ മാഡ്രിഡ്

ഗോള്‍ സെലിബ്രേഷനൊപ്പം ഇളയരാജയുടെ സംഗീതത്തില്‍ എസ് ജാനകി പാടിയ കിളിയേ കിളിയേ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സ്പാനിഷ്  ക്ലബായ റയല്‍ മാഡ്രിഡ്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read : ഓൺലൈൻ ക്ലാസ്സിനിടയിൽ തല്ല്; അധ്യാപകനെ ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥി

ചാമ്പ്യന്‍സ് ലീഗില്‍ നപ്പോളിക്കെതിരെ ജൂഡ് ബെല്ലിഗ് ഹാമും വിനീഷ്യസ് ജൂനിയറും നേടിയ ഗോളിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് റയല്‍ മാഡ്രിഡ് ഇന്‍സ്റ്റഗ്രാമില്‍ ഗാനം പങ്കു വെച്ചിരിക്കുന്നത്. 1983 ല്‍ മമ്മൂട്ടി അഭിനയിച്ച ആ രാത്രി എന്ന സിനിമയിലൂടെയാണ് ഗാനം ആദ്യമായി പുറത്തിറങ്ങിയത്.

Also Read : ഏഷ്യൻ ഗെയിംസ്: സുവർണ താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി സായ്

റയല്‍ മാഡ്രിഡിന്റെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുകള്‍ ഇട്ടിട്ടുള്ളത്. മലയാളത്തിന്റെ സ്വന്തം പാട്ട് അങ്ങ് സ്‌പെയിനിലുമെത്തി എന്നാണ് കുറേ ആളുകള്‍ കമന്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News