ആവേശം നിറഞ്ഞ എൽ ക്‌ളാസിക്കോ; ലാ ലി​ഗയിൽ നാളെ തീ പാറുന്ന പോരാട്ടം

el classico

ലാ ലി​ഗയിൽ നാളെ തീ പാറുന്ന എൽ ക്‌ളാസിക്കോ പോരാട്ടം. തകർപ്പൻ ഫോമിലുള്ള ബാഴ്സയും റയൽ മാഡ്രിഡും കൊമ്പ് കോർക്കുമ്പോൾ അന്യായ ആവേശമാണ് മത്സരം ആരാധകർക്ക് നൽകുന്നത്. ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ ഇരുടീമുകൾക്കും വലിയ ആവേശമാണ് നൽകുന്നത്. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ നേടിയ ഉജ്വല വിജയത്തിന്റെ ആവേശത്തിലാണ് റയൽ എൽ ക്‌ളാസിക്കോ പോരാട്ടത്തിനെത്തുന്നത്.

ഈ മത്സരത്തിലെ വിജയമാണ് ലാലി​ഗ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരനാരാണെന്ന് തീരുമാനിക്കുന്നത്. നിലവിൽ ബാഴ്സലോണയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ തൊട്ടുപുറകിൽ റയൽ മാഡ്രിഡുമുണ്ട്. മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂനിയറും. ബാഴ്സയ്ക്ക് വേണ്ടി റാഫിൻഹയും മിന്നുന്ന ഫോമിലാണുള്ളതെന്നത് മത്സരത്തിന്റെ ആവേശം വർധിപ്പിക്കുന്നുണ്ട്.

Also Read: യുവതാരങ്ങൾ കാത്തിരിക്കുന്നു, നിങ്ങൾ കളി മതിയാക്കൂ; രോഹിത് ശര്‍മക്കും വിരാട് കൊഹ്ലിക്കുമെതിരെ ആരാധക രോഷം

ഇരുടീമുകളെയും ഡിഫൻസിന്റെ പരുക്ക് അലട്ടുന്നുണ്ട്. മത്സരത്തിനെ സംബന്ധിച്ച് നിരവധി പ്രവചനങ്ങളാണ് സോഷ്യൽ മീഡിയയിലുള്ളത്. ആദ്യപകുതി ബാഴ്സ ഡോമിനേറ്റ് ചെയ്യുമെന്നും. സെക്കന്റ് ഹാഫിൽ റയലിന്റെ തിരിച്ചുവരവ് കാണാൻ സാധിക്കുമെന്നാണ് മിക്ക പ്രവചനങ്ങളും. 2-2 എന്ന സ്കോർലൈനാണ് കൂടുതലായി പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലും എൽ ക്ലാസിക്കോ ആവേശം അലതലുന്നുണ്ട്. ചെറുതും വലുതുമായ കളിയുടെ നിരവധി സ്ക്രീനിങ് കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

Also Read: ‘ഒരു ടീമായി ഞങ്ങൾ പരാജയപ്പെട്ടു, ആരെയും കുറ്റപ്പെടുത്തുന്നില്ല’; തോൽവിയിൽ പ്രതികരണവുമായി രോഹിത്

നിലവിലത്തെ ഫോമിൽ റയലിന് ബാഴ്സക്കു മുകളിലിത്തിരി മുൻതൂക്കം കൂടുതലുണ്ട്. മത്സരത്തിൽ ബാഴ്സ ജയിക്കുകയാണെങ്കിൽ പിന്നീട് ഈ സീസണിൽ പിടിച്ചാൽ കിട്ടാത്ത കുതുപ്പായിരിക്കും ക്ലബ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News