വിനീഷ്യസും എംബാപ്പെയും റോഡ്രിഗോയും ഗോളടിച്ചു; ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് റയല്‍ മാഡ്രിഡിന്

real-madrid-vs-cf-pachuca-intercontinental-cup-2024

കെലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ ഗോസ് എന്നിവരുടെ ഗോളുകളോടെ മെക്‌സിക്കന്‍ ലിഗ എംഎക്‌സ് ക്ലബ് പച്ചുകയെ 3-0ന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് 2024 ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി. യുവേഫ സൂപ്പര്‍ കപ്പ് വിജയത്തിന് ശേഷം ഈ സീസണിലെ അവരുടെ രണ്ടാമത്തെ കിരീട നേട്ടമാണിത്.

ആക്രമണോത്സുകതയോടെ മുന്നേറി നേരത്തേതന്നെ അവസരങ്ങള്‍ സൃഷ്ടിച്ചാണ് പച്ചുക മത്സരം തുടങ്ങിയത്. 37-ാം മിനിറ്റില്‍ എംബാപ്പെ ലീഡ് നേടിയതോടെ റയല്‍ മാഡ്രിഡ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ജൂഡ് ബെല്ലിംഗ്ഹാമിന്റെ പാസ് ഫ്രഞ്ച് ഫോര്‍വേഡ് വിദഗ്ധമായി ഗോളാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ നെല്‍സണ്‍ ഡിയോസയിലൂടെ പച്ചുക സമനില പിടിക്കുമായിരുന്നു. റയല്‍ മാഡ്രിഡ് ബോക്‌സിലേക്കുള്ള മിഡ്ഫീല്‍ഡറുടെ മിന്നുന്ന സോളോ റണ്‍ ഷോട്ടോടെ അവസാനിച്ചു. ഗോൾ ആയതുമില്ല.

Read Also: മിശിഹയും സംഘവും ലോകകിരീടം ഉയർത്തിയിട്ട് രണ്ട് വർഷം

53-ാം മിനിറ്റില്‍ റോഡ്രിഗോ, മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി. പെനാല്‍റ്റി ഏരിയയുടെ ഇടതുവശത്ത് പന്ത് സ്വീകരിച്ച്, ബ്രസീലിയന്‍ തന്റെ വലത് കാലിലേക്ക് മാറി, പാച്ചൂക്ക ഗോള്‍കീപ്പര്‍ ഉസ്താരിയെ മറികടന്ന് ഗംഭീരമായ ഷോട്ടിലൂടെ കാണികളെ വിസ്മയിപ്പിച്ചു. 84-ാം മിനിറ്റില്‍ ഫിഫ ബെസ്റ്റ് 2024 അവാര്‍ഡ് ജേതാവായ വിന്‍ഷ്യസ് ജൂനിയറിന്റെ പെനാല്‍റ്റിയിലൂടെ റയല്‍ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ലൂക്കാസ് വാസ്‌ക്വസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് വിനീഷ്യസ് ആത്മവിശ്വാസത്തോടെ പന്ത് വലയിലേക്ക് സ്ലോട്ട് ചെയ്തത്. പച്ചുക ആവേശകരമായ പ്രകടനം നടത്തിയെങ്കിലും സ്കോർ നേടാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News