സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണയോട് ഏറ്റ കനത്ത പരാജയത്തിന് ആശ്വാസമെന്നോണം കോപ ഡെല്‍ റേ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തിയാണ് റയലിന്റെ മാര്‍ച്ച്. അധിക സമയത്ത് ബ്രസീലിയന്‍ കൗമാരതാരം എന്‍ഡ്രിക്ക് നേടിയ ഇരട്ട ഗോളുകളാണ് റയലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ ദിവസം ബാഴ്‌സയും കോപ ക്വാര്‍ട്ടറിലെത്തിയിരുന്നു.
കിലിയന്‍ എംബാപ്പെയുടെയും വിനീഷ്യസ് ജൂനിയറിന്റെയും ഗോളുകളില്‍ മേധാവിത്വം തുടര്‍ന്ന റയലിന് പക്ഷേ അവസാന നിമിഷം ഗോളുകള്‍ വഴങ്ങേണ്ടി വന്നു. സെല്‍റ്റയുടെ ബാംബയും മാര്‍ക്കോസ് അലോന്‍സോയുമാണ് അവസാന സമയം ഗോളുകള്‍ നേടി സമനിലയിലെത്തിച്ചത്. തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.
Read Also: കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് നോട്ടീസ്
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് ഒരു നിമിഷം ശങ്കിച്ച മത്സരത്തിന്റെ ഗതി, 18കാരനായ എന്‍ഡ്രിക്ക് തിരിച്ചുവിടുകയായിരുന്നു. 108ാം മിനുട്ടിലാണ് ആ ഗോള്‍ പിറന്നത്. നാല് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഫെഡറിക്കോ വാള്‍വെര്‍ദെ മറ്റൊരു ഗോളും നേടിയതോടെ റയലിന്റെ ലീഡ് ഉയര്‍ന്നു. 119ാം മിനുട്ടില്‍ ബാക്ക് ഹീല്‍ ഫ്ലിക്കിലൂടെ ഉഗ്രനൊരു ഷോട്ട് ഉതിര്‍ത്ത് എന്‍ഡ്രിക്ക് റയലിന്റെ ഗോള്‍വേട്ട അവസാനിപ്പിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here