‘തിരുമ്പി വർത്തിട്ടേൻ’, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, നേടുന്നത് പതിനഞ്ചാം കിരീടം, ഡോർട്ട്മുണ്ടിന് കണ്ണീരോടെ മടക്കം

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനഞ്ചാം കിരീടം. ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ആധികാരികമായിരുന്നു റയൽ മാഡ്രിഡിന്റെ ജയം.

ALSO READ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ആറ് സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ഡാനി കർവാഹലും, എൺപത്തിമൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് എക്കാലവും റയൽ മാഡ്രിഡ്. മുൻപ് 2021-22 ലാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മുത്തമിട്ടത്.

ALSO READ: 21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News