തണുക്കുമ്പോൾ നിറം മാറും! കൂൾ സ്പെക്കുമായി റിയൽമീ 14 പ്രോ

realme 14 pro

റിയല്‍മീയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ എത്തിയേക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസില്‍ പുറത്തിറക്കുന്നത്. എന്നാല്‍ ലോഞ്ചിന്‍റെ കൃത്യം തിയതി റിയല്‍മീ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലോകത്തെ ആദ്യ കോള്‍ഡ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിംഗ് ഫോണുകളാണ് ഇതിലൂടെ നമ്മുടെ കൈകളിലേക്ക് എത്തുന്നത്. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലിലാണ് നിറം മാറുക.

മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും റീയര്‍ പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാശം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ മാറുക.

ALSO READ;ഷവോമി 15 അള്‍ട്രാ ലോഞ്ചിംഗ് ഇന്ത്യയിലോ? പുത്തന്‍ വിവരം ഇങ്ങനെ!

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നിവയുടെ ഫീച്ചറുകള്‍ പൂർണമായി പുറത്തുവന്നിട്ടില്ല. പ്രോ+ വരിക സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജനറേഷന്‍ 3 സോക് ചിപ്‌സെറ്റോടെയായിരിക്കും. 6.7 അമോലെഡ് ഡിസ്പ്ലേക്കൊപ്പം 50+50 എംപി കാമറ, 5500 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാവും റിയല്‍മീ 14 പ്രോ വരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration