റിയല്‍മി 14 പ്രോ സീരീസ് 5G സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ ത്രീ ചിപ്പ് കരുത്തുള്ള റിയല്‍മി 14 പ്രോ പ്ലസ്, മീഡിയടെക് ഡൈമെന്‍സിറ്റി 7300 എനര്‍ജി കരുത്തുള്ള 14 പ്രോ എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്നത്. താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന ഡിസൈൻ ആണ് ഇവയ്ക്ക്
റിയല്‍മി 14 പ്രോ സീരീസ്: വിലയും വകഭേദങ്ങളും
റിയല്‍മി 14 പ്രോ പ്ലസ് 5G
8GB RAM + 128GB സ്റ്റോറേജ്: 29,999 രൂപ
8GB RAM + 256GB സ്റ്റോറേജ്: 31,999 രൂപ
12GB RAM + 256GB സ്റ്റോറേജ്: 34,999 രൂപ
റിയല്‍മി 14 പ്രോ 5G
8GB RAM + 128GB സ്റ്റോറേജ്: 24,999 രൂപ
8GB RAM + 256GB സ്റ്റോറേജ്: 26,999 രൂപ
Read Also: സോഫ്‌റ്റ്‌വെയര്‍ അപ്ഡേഷന് ശേഷം ഡിസ്പ്ലേ തകരാര്‍; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കാന്‍ വിധി
റിയല്‍മി 14 പ്രോ സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലെ റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട്, തെരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ പ്രീ-ബുക്കിങിനായി ലഭ്യമാണ്. ജനുവരി 23 മുതല്‍ മറ്റിടങ്ങളിലും വിൽപ്പന ആരംഭിക്കും. തുടക്ക ഓഫർ എന്ന നിലയ്ക്ക്, പ്രോ പ്ലസിന് ബാങ്ക് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെ 4,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭിക്കും. പ്രോയ്ക്ക് 2,000 രൂപ വരെയുള്ള ഓഫറുകള്‍ ലഭ്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here