15,000 രൂപയിൽ താഴെ വില, IP69 റേറ്റിങ്; എത്തുന്നു മികച്ച ബജറ്റ് ഫ്രെണ്ട്ലി ഫോൺ: റിയൽമി 14x 5ജി

Realme14X5g

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP69 റേറ്റിങ്ങുള്ള ഫോണാണ് റിയൽമി 14x 5ജി അത് കൂടാതെ 6000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും ഉള്ള ഫോണിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കും. ഈ സെ​ഗ്മന്റിൽ IP69 റേറ്റിങ്ങുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി 14x 5ജി എന്നാണ് കമ്പനിയുടെ വാദം.

ഡിസംബർ 18നാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. റിയർ പാനൽ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഡിസൈനുൾപ്പെടെയുള്ള വിവരങ്ങൾ ലോഞ്ചിന് മുന്നോടിയായാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read: ഗഗൻയാൻ ആളില്ലാ ദൗത്യം വൈകിയേക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ; ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ല

45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണിൽ, 93 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ആകും, 50 ശതമാനം ചാർജ് ആകാൻ 38 മിനിറ്റ് മാത്രമേ വേണ്ടി വരുകയുള്ളൂ എന്നാണ് കമ്പനിയുടെ വാ​ദം.

റിയൽമി v60 പ്രോയ്ക്ക് സമാനമാണ് റിയൽമി 14x 5ജിയുടെ രൂപകൽപ്പന. അതിനാല്‍ തന്നെ റിയൽമി v60 പ്രോയിലുള്ള പല സവിശേഷതകളും പുതിയ റിയൽമി 14x 5ജിയിലും പ്രതീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News