റിയൽമിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ പി1 സ്പീഡ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമൻസിറ്റി 7300 എനർജി 5ജി ചിപ്സെറ്റിന്റെ കരുത്തിലാണ് ഈ പി സീരീസ് സ്മാർട്ട്ഫോൺ ജനങ്ങളിലേക്ക് എത്തുന്നത്. പി1 5ജി,
പി1 പ്രൊ 5ജി, പി2 5ജി എന്നിവയുമായി നിരവധി സാമ്യം ഈ ഹാൻഡ്സെറ്റിനുണ്ട്.
8 ജിബി റാം +128 ജിബി സ്റ്റോറേജ് , 12 ജിബി റാം +256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്. 8 ജിബി റാം +128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,99 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 20,999 രൂപയുമാണ് വില. ബ്രഷ്ഡ് ബ്ലൂ, ടെക്സ്ചേർഡ് ടൈറ്റാനിയം എന്നിങ്ങനെ രണ്ട് കല ഓപ്‌ഷനുകൾ ഈ മോഡലിനുണ്ട്. ഒക്ടോബർ 20 അർദ്ധരാത്രി 12 മണി മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. 21 മുതൽ റിയൽമി .കോം, ഫ്ലിപ്കാർട്, ആമസോൺ, മിന്ത്ര അടക്കമുള്ള കൊമെഴ്ഷ്യൽ പ്ലാറ്റ്ഫോം വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
6.67 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകൽപന. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ റിയൽമി യുഐ 5.0ത്തിലാണ് ഫോണിന്റെ പ്രവർത്തനം.
ഒപ്റ്റിക്‌സിലേക്ക് വന്നാൽ, 50 എംപി എഐ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി 16 എംപി ക്യാമറയും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 5000 എം എ എച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ ഇത് നൽകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here